കാസര്‍കോട്: മുളിയാര്‍, കാനത്തൂരില്‍ വയോധികനെ വീട്ടിനു പിറകു ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂടേംവീട്, കുഞ്ഞിരാമന്‍ (തറയിലച്ഛന്‍-84) ആണ് മരിച്ചത്. ഇന്നലെ (ബുധന്‍) രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു രാവിലെ വീട്ടിനകത്തു കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കുമാറ്റി. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: കമലാക്ഷി. മക്കള്‍: രാധ, ഗീത, സുനിത. മരുമക്കള്‍: മുരളി, ചന്ദ്രന്‍, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: ജാനകി. കൊറപ്പാളു, പരേതനായ സുകുമാരന്‍.







