കരിച്ചേരി അംഗൺവാടി വർക്കർക്ക് യാത്രയയപ്പ് നല്‍കി

കാസർകോട്:പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി അംഗൻവാടിയിൽ നിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന വർക്കർ കെ.വത്സല വെള്ളാക്കോടിന് എ എൽ.എം.എസ്.സിയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി . പുതുതായി വർക്കറായി നിയമിതയായ കസ്തുരി പെരിയാട്ടടുക്കത്തിന് സ്വീകരണവും നൽകി. പള്ളിക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ. ബാലകൃഷ്ണൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പഞ്ചായത്ത് അംഗം എം.രാജകുസുമം അധ്യക്ഷയായി. മുൻ മെമ്പർ എം. ഗോപാലൻ, ടി മാധവൻ നായർ, എ ശ്രീധരൻ നായർ, എം കൃഷ്ണൻ നമ്പ്യാർ മുതിരകൊച്ചി, ഇ സുജിത്ത് കുമാർ, എ.നാരായണൻ നായർ , എ പ്രസന്നകുമാരി , എ രാഘവൻ നായർ , എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കരിച്ചേരി സ്വാഗതവും, വർക്കർ കെ കസ്തൂരി നന്ദിയും പറഞ്ഞു. അങ്കണവാടിക്ക് സ്ഥലം അനുവദിച്ച എ.നാരായണൻ നായരെ ചടങ്ങിൽ ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page