കണ്ണൂര്‍: ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണ വളകള്‍ വില്‍ക്കാന്‍ എത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട്, മൊയ്തു പാലം, അഷിയാന ഹൗസിലെ അബ്ദുല്‍ റാസിഖ് പുതിയ പുരയില്‍ (42), പി കെ മുഹമ്മദ് റൈഹാന്‍ (32) എന്നിവരെയാണ് ചക്കരലക്കല്ല് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍, കൂടാളി, തലമുണ്ട, ഡിവൈന്‍ വില്ലയിലെ കെ മഹേഷിന്റെ ഉടമസ്ഥതയില്‍ ചക്കരക്കല്ലിലുള്ള ജ്വല്ലറിയില്‍ ഇന്നലെ (വ്യാഴം) യാണ് കേസിനാസ്പദമായ സംഭവം.
വൈകുന്നേരം അഞ്ചുമണിയോടെ ജ്വല്ലറിയില്‍ എത്തിയ സംഘം 916 ബി ഐ എസ് എന്ന് മാര്‍ക്ക് ചെയ്ത 13.160 ഗ്രാം തൂക്കമുള്ള വളകളാണ് വില്‍ക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ വ്യാജ സ്വര്‍ണ്ണമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.








