കാസര്‍കോട്: 14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പരാതിക്കാരി. നിലവില്‍ 20 വയസ്സുണ്ട്. 14 വയസ്സുള്ള സമയത്ത് പിതാവിന്റെ സഹോദരനാണ് പീഡിപ്പിച്ചത്. ഭയം കാരണം അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.







