ഡിജിറ്റല്‍ ഭരണത്തില്‍ അനാസ്ഥ: മുഖ്യമന്ത്രിക്ക് പരാതി: സര്‍ക്കാര്‍ നടപടി തുടങ്ങി

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലേക്കും മന്ത്രിമാരുടെ ഓഫീസുകളിലേക്കും ഇമെയില്‍ വഴിനല്‍കുന്ന പരാതികള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി.
ഡിജിറ്റല്‍ യുഗത്തിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇമെയില്‍ ആശയവിനിമയത്തോട് കാണിക്കുന്ന അലംഭാവം ഭരണനിര്‍വ്വഹണത്തിലെ സുതാര്യതയെ ബാധിക്കുന്നുണ്ടെന്നു അര്‍ഫാന നജീബ്പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അയക്കുന്ന ഇമെയിലുകള്‍ക്ക് കൃത്യമായ മറുപടിയോ, കുറഞ്ഞപക്ഷം അക്‌നോളജ്‌മെന്റ് പോലും ലഭിക്കാറില്ലെന്നായിരുന്നു പരാതി. പൊതുഭരണ (ജനറല്‍) വകുപ്പ്, പരാതിയില്‍ ജൂലൈ 2 നു വിഷയം അടിയന്തര തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറി. ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന ഇമെയിലുകള്‍ക്ക് കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി ഉറപ്പാക്കുക,
ഇമെയിലുകള്‍ ലഭിക്കുമ്പോള്‍ തല്‍ക്ഷണം മറുപടി പോകുന്ന ഓട്ടോമേറ്റഡ് സംവിധാനം എല്ലാ ഓഫീസുകളിലും നിര്‍ബന്ധമാക്കുക,
ഡിജിറ്റല്‍ ഭരണസംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കുക,
ഡിജിറ്റല്‍ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് അര്‍ഫാന ഉന്നയിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page