വലതുകണ്ണില്‍ നീര്‍ക്കെട്ടും വേദനയും: യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള പത്തു സെന്റീമീറ്റര്‍ നീളമുള്ള വിരയെ
തിരുവനന്തപുരം: യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള പത്തു സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് തമിഴ്നാട് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ പുറത്തെടുത്തത്. രണ്ട് ദിവസമായി വലതുകണ്ണില്‍ നീര്‍ക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്റ്റൈവയ്ക് അടിയില്‍ പത്തു സെന്റീമീറ്റര്‍ …