കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസബെട്ടുവിലെ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണമാലയും 8,000 രൂപയും മോഷണം പോയതായി പരാതി. ഗുഡ്ഡഗേരി സീനത്ത് മൻസിലിലെ സൗദ (41) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലൈ രണ്ടിനു 11 മണിക്കും ആറിന് വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നു സൗദ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടിനകത്ത് അലമാരകളില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണ്ണവും പണവും. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദ്ധർഇന്ന് (വെള്ളി) വീട്ടിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.







