ആര്‍ത്തവത്തിന് ചികിത്സതേടിയെത്തി; കുത്തിവയ്പ്പിന് പിന്നാലെ കാലിന് തളര്‍ച്ച; കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ യുവതിയുടെ പരാതി
പാലക്കാട്: ആര്‍ത്തവത്തിന് ചികിത്സതേടിയെത്തിയ യുവതിയുടെ കാലിന് തളര്‍ച്ച അനുഭവപ്പെട്ടതായി പരാതി. കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ കുഴല്‍മന്ദം സ്വദേശിയായ അലീമയാണ് പരാതി നല്‍കിയത്. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടായ കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് അലീമ ആശുപത്രിയിലെത്തിയത്. അവിടെ വച്ച് കുത്തിവയ്പ്പ് എടുത്തു. പിന്നാലെ വയറുവേദന കുറഞ്ഞെങ്കിലും കാലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോള്‍ അലീമ നടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് തന്റെ കാലുകളുടെ തളര്‍ച്ചയ്ക്ക് കാരണമെന്നാണ് അലീമ പറയുന്നത്. അലീമയുടെ പരാതിയില്‍ പാലക്കാട് ഡിഎംഒ വിശദമായ അന്വേഷണത്തിന് …