കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല ബസുടമകളില്‍ ഒരാളായ ഗോഡ് ഫ്രേ ഡിസൂസ(78)യെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗറിലെ ഖാദര്‍ ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയിലെ കട്ടിലിൽ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി തനിച്ചായിരുന്നു താമസം. ഭാര്യ പൗലിന്‍ നേരത്തെ മരണപ്പെട്ടിരുന്നു. മകന്‍ സില്‍വസ്റ്റന്‍ ഡിസൂസയും മരുമകള്‍ സ്മിതയും കൊല്ലത്താണ് താമസം. മംഗ്‌ളൂരു സ്വദേശിനിയാണ് ഗോഡ്ഫ്രെ ഡിസൂസ.
വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







