അനധികൃത താമസം: ബംഗ്ലാദേശികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; 11 പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മംഗ്‌ളൂരു പൊലീസ്;11 പേർ അറസ്റ്റിൽ . ഉര്‍വ പൊലീസ് കുന്തിക്കാനയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മുഹമ്മദ് കൗസര്‍ അലി (21), മുഹമ്മദ് നൂര്‍ അമീന്‍ (34), മുഹമ്മദ് നഹിദുല്‍ ഇസ്ലാം(22), മുഹമ്മദ് ഹുമയൂണ്‍ കബീര്‍ (22), മുഹമ്മദ് റോംജന്‍ അലി (23), മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ റോയല്‍ (19), മുഹമ്മദ് നോയാന്‍ (24) എന്നിവരും 15നും 17നും ഇടയില്‍ പ്രായമുള്ള നാലു പേരുമാണ് പിടിയിലായത്. ജുലൈ 9ന് സൂറത്ത്കല്ല് പൊലീസ് എട്ടു അനധികൃത താമസക്കാരെ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും അനധികൃത താമസക്കാരായ ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരെയുള്ള നടപടി തുടരുമെന്നും ഇടനിലക്കാരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page