കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കുമ്പള പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ആണ്‍കുട്ടിയുടെ പരാതിയില്‍ സമാന്‍ ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ക്കെതിരെയാണ് കേസ്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്നലെ (തിങ്കള്‍) ഉച്ചക്ക് 12.45 മണിക്ക് കുമ്പളയിലെ ഒരു ഹോട്ടലിനു സമീപത്തു നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ സ്‌കൂട്ടറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഒരിടത്തു ഇറക്കി വിടുകയുമായിരുന്നുവെന്നു പറയുന്നു. ജൂണില്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ഇതേ സംഘം വിദ്യാര്‍ത്ഥിയെ കാറിലും തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറഞ്ഞു.







