ഓപ്പറേഷന്‍ തൂഫാന്‍: സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പന്നിപ്പാറയിലെ പൈക്ക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കെ.എ മുഹമ്മദ് അഫീഫി(28)നെയാണ് വിദ്യാനഗര്‍ എസ്‌ഐ അനൂപും സംഘവും അറസ്റ്റു ചെയ്തത്. സ്‌കൂട്ടറും രണ്ടു ഗ്രാം എംഡിഎംഎയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (തിങ്കള്‍) വൈകുന്നേരം അഞ്ചു മണിയോടെ ചെങ്കള ഇന്ദിരാനഗറില്‍ വച്ചാണ് മയക്കുമരുന്നു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page