ബളിഞ്ചയിലെ ബാലകൃഷ്ണ റൈ അന്തരിച്ചു

ബദിയഡുക്ക: ബെളിഞ്ചയിലെ പ്രമുഖ കര്‍ഷകന്‍ ബാലകൃഷ്ണ റൈ (72) അന്തരിച്ചു. ഇന്നലെ വൈകിട്ട് മാര്‍പ്പനടുക്കയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുസുമ. മക്കള്‍: പുഷ്പരാജ്(ഗള്‍ഫ്), പ്രശാന്ത് (അധ്യാപകന്‍), മോഹിനി, ശ്യാമള.

ഗഡിനാട് പത്രാധിപർ കെ. ഗണേശ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യ കാല കന്നഡ സായാഹ്‌ന പത്രമായിരുന്ന ‘ഗഡിനാട് ‘പത്രാധിപർ ഉളിയത്തടുക്ക, ഭഗവതി നഗറിലെ കെ. ഗണേശ (66) അന്തരിച്ചു. പരേതനായ കിട്ടപൂജാരി-കൊറപ്പാളു ദമ്പതികളുടെ മകനാണ്.ഭാര്യ: മാലതി. മക്കള്‍: കിഷോര്‍, സ്മിത. മരുമക്കള്‍: ഉഷ, കമലാക്ഷ പൂജാരി. സഹോദരങ്ങള്‍: കെ. സോമപ്പ, കെ. ശിവ, സുനന്ദ.

കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ബി ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ കടപ്പുറം എസ്.സി.ബി.ബി.എം റോഡിലെ കെ.ബി ഗംഗാധരന്‍ (64) അന്തരിച്ചു. പരേതരായ കണ്ണപ്പ-സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: സുകന്യ. മക്കള്‍: നീതു, നിഖില്‍, നഖില്‍. മരുമകന്‍: പ്രിജേഷ്. പുഷ്പ ഏക സഹോദരിയാണ്. സിപിഎം പ്രവര്‍ത്തകനായിരുന്ന കെ.ബി ഗംഗാധരന്‍ ചീരുംബാ ഭഗവതി ഭജന സമിതി പ്രസിഡണ്ട്, പുലിക്കുന്ന്-തളങ്കര-പാലക്കുന്ന് ഭഗവതി സേവാ സംഘം ജോയന്റ് സെക്രട്ടറി, തോട്ടത്തില്‍ തറവാട് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ അന്തരിച്ചു

ചെറുവത്തൂർ : പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ (88) ഇന്ന് പുലർച്ചെ അന്തരിച്ചു.ഭർത്താവ് : പരേതനായ വങ്ങാട് രവിവർമ്മൻ ഉണിത്തിരി. മക്കൾ : കനകം പി കെ (റിട്ടയേർഡ് ടീച്ചർ പാട്ടിയമ്മ എ യു പി സ്കൂൾ പാലക്കുന്ന്‌ കരിവെള്ളൂർ ), പരേതരായ ശിവരാമകൃഷ്ണൻ, സുജാത.മരുമകൻ: സി കെ നാരായണൻ മുഴക്കോം.സഹോദരങ്ങൾ: ,പി കെ പദ്മനാഭൻ അടിയോടി, രാജലക്ഷ്മി പി കെ, കാമാക്ഷികുട്ടി പി കെ, പി കെ അച്യുതൻ അടിയോടി, പി കെ ബാലഗോപാലൻ , പരേതരായ …

പെട്രോള്‍ തീര്‍ന്ന് ബൈക്ക് നിന്നു; പിന്നാലെയെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചു. കണ്ണനാകുഴി ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തില്‍ താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തില്‍ രാധാകൃഷ്ണന്‍ – സുജാത ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യന്‍ (20) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റൊരു സുഹൃത്തായ അക്ഷയുടെ പരിക്ക് ഗുരുതരമല്ല. ഓടിക്കൊണ്ടിരിക്കെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് നിന്നു പോയി. പിന്നാലെ മറ്റൊരു സുഹൃത്തായ അക്ഷയ്‌ക്കൊപ്പം പരിശോധിച്ചു നില്‍ക്കുമ്പോള്‍ …

വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേര്‍ മരിച്ചു; മൃതദേഹാവശിഷ്ടങ്ങള്‍ പാടശേഖരത്തിലേക്ക് തെറിച്ചുവീണു

തൃശൂര്‍: വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. കേന്ദ്രത്തില്‍ നിന്ന് ഇപ്പോഴും സഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ശരീരാവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ തെറിച്ചുവീണു. രക്ഷാപ്രവര്‍ത്തകര്‍ തുണികളിലും മറ്റുമായി അവശിഷ്ടങ്ങള്‍ പെറുക്കിയെടുക്കുകയാണ്. കൂടുതല്‍ ആംബുലന്‍സുകളോട് സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സ്‌ഫോടനം നടന്ന ഉടന്‍ നിരവധി തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതായി വിവരമുണ്ട്. ഇപ്പോഴും സ്‌ഫോടനം നടക്കുന്നതിനാല്‍ കേന്ദ്രത്തിനകത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് …

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. തുരുവമ്പാടിക്ക് വേണ്ടി പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്താണ് ഇന്ന് ഉച്ച കഴിഞ്ഞ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. 40 പേര്‍ക്കെങ്കിലും പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് സ്‌ഫോടനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി …

വാക്കു തര്‍ക്കം; ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; അറസ്റ്റ്

മലപ്പുറം: വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിനി ചേരിക്കല്ലന്‍ ഷഫ്‌ന(25) ആണ് മരിച്ചത്. സംഭവത്തില്‍ ഷഫ്‌നയുടെ ഭര്‍ത്താവ് മുന്‍ഷാദിനെ (30) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. സാധനം വാങ്ങുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. ഇതിനിടെ പ്രകോപിതനായ മുന്‍ഷാദ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ഷഫ്‌നയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷഫ്‌നയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് …

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; 16 കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

ലക്‌നൗ: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാത്ത മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പതിനാറുകാരിയായ വന്ദന ചൗബേയെ ആണ് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തിരിച്ചറിയാതിരിക്കാനായി മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തില്‍ പിതാവ് വിജയ കുമാര്‍ ചൗബേയെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വന്ദന കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. കാമുകനെ പോക്‌സോ കേസില്‍ മൂന്നു മാസത്തേക്ക് ജയിലില്‍ അയക്കുകയും ചെയ്തു. പിന്നീട് …

ഭൂമിയെ സംരക്ഷിക്കാം…ജീവൻ രക്ഷിക്കാം…

സുനിൽകുമാർ കരിച്ചേരി (ജിയോളജി അധ്യാപകൻ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചന്ദ്രഗിരി ) അപകട സന്ധിയിലേക്കു ഭൂമി വളരെ വേഗം നീങ്ങി കൊണ്ടിരിക്കുന്നവര്‍ത്തമാനക്കാലത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലോക ഭൗമദിനം. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1970 മുതലാണ്. 1970 ഏപ്രില്‍ 22ന്വിസ്‌കോണ്‍സിനില്‍ നിന്നുള്ള ഒരു സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണും ഒരു യുവ ആക്ടിവിസ്റ്റ് ഡെന്നീസ് ഹെയ്‌സും ചേര്‍ന്നാണ് ആദ്യ ഭൗമദിനം ആചരിച്ചത്.ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെ …

പുല്ലൂരിൽ വായന കളരിക്ക് തുടക്കമായി

കാസർകോട്: പുല്ലൂർ ഏ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 20 മുതൽ മെയ് 20 വരെ ബാലവേദി കുട്ടികൾക്കായി നടത്തുന്ന വായനാ കളരിക്ക് തുടക്കമായി. റീൽസ് – ഡോക്യുമെൻ്ററി , പുസ്തകാസ്വാദനം , റീഡിംഗ് തിയേറ്റർ , നാടക കളരി,കഥ – കവിത – ചിത്ര ശില്പശാല , വോളിബോൾ പരിശീല നക്യാമ്പ് , വിനോദയാത്ര. കൈയെഴുത്ത് മാസികതയ്യാറാക്കൽ എന്നിവ നടക്കും.കളരി സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി. കെ. പനയാൽ ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം …

ചെര്‍ക്കളയില്‍ തീവെയ്പ്; ബൈക്ക് കത്തി നശിച്ചു , വീടിനും നാശം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കളയില്‍ തീവെപ്പ് .ചെര്‍ക്കള, അളക്കയിലെ സിഎ ഫൈസലിന്റെ വീടിനും ബൈക്കിനുമാണ് തീയിട്ടത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കും രാവിലെ ഏഴരമണിക്കും ഇടയിലാണ് തീയിട്ടതെന്നു സംശയിക്കുന്നു. മുന്‍വശത്തെ വാതിലും ജനലും ഉള്‍പ്പെടുന്ന ഭാഗത്താണ് തീയിട്ടത്. കാര്‍ പോര്‍ച്ചിലായിരുന്നു ബൈക്ക്. തീവെപ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

അഞ്ചാംക്ലാസുകാരനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മില്‍ സൂക്ഷിച്ച നിലയില്‍; അയല്‍വാസിയെ സംശയം

ഭോപ്പാല്‍: അഞ്ചാംക്ലാസുകാരനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. 11 വയസ്സുള്ള ശിവരാജ് രജക് ആണ് മരിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ കഴുത്ത് മുറിച്ചനിലയിലാണ്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടക മുറിയില്‍ കഴിയുകയായിരുന്നു ശിവരാജ്. പിതാവ് മഹാരാഷ്ട്രയിലെ നാസിക്കിലാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ കുട്ടി തനിച്ചായിരുന്ന സമയത്താണ് സംഭവം. കുട്ടിയുടെ അമ്മ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുകയായിരുന്നു. മകനെ കാണാത്തതിനെ തുടര്‍ന്ന് അവര്‍ അയല്‍വീടുകളിലെത്തി അന്വേഷിച്ചു. അവിടെയെങ്ങും …

മുൻപ്രവാസി യുവാവ് അസുഖം മൂലം മരിച്ചു

കാസർകോട്:കുമ്പള പെർവാഡ് കടപ്പുറത്തെ റൗഫ് മൻസിലിൽ അബ്ദുൽ റഹ്മാൻ- ബീഫാത്തിമ ദമ്പതികളുടെ മകൻ റൗഫ്(34) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് രണ്ടു വർഷം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. എറണാകുളതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.ഭാര്യ:നശാത്ത്. സഹോദരിമാർ:അന്നത്ത്,റഹ്മത്ത്, റയ്യാ,ഫാഹിത,ഫാറൂ, ഫർഹ,അഫ്രീ മൃതദേഹം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

ആസ്ക് ആലംപാടി ഭാരവാഹികൾ

ആലംപാടി:ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്(ആസ്ക്) ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗപ്പു ആലംപാടി (പ്രസി), ഹവാസ് ( ജന. സെക്ര) നിച്ചു പുത്തൂർ ( ട്രഷ), മണികണ്ഠൻ, ഷിഹാബ് സി എം, സാദിഖ് ഖത്തർ(വൈ. പ്രസി ), സകരിയ കുറ്റിക്കോൽ, ഹാരിസ് ബിസ്മില്ല, ബച്ചി പെർള (ജോ. സെക്ര) എന്നിവരെയാണ് തിരഞ്ഞെടുത്തതു്. എക്സ്ക്യുറ്റിവ്‌ അംഗങ്ങളായി സിദ്ദീഖ് എം,സിനാൻ സേട്ട്, ജീലു, മിർഷാദ് മേനത്ത്, റാഷിദ് നാൽത്തടുക്ക, ഉവൈസ് പി.വി, മഹ്റൂഫ് മേനത്ത്, സത്താർ ചെറിയാലംപടി, അബ്ദുൽ കാദർ, ബഷീർ …

ഏപ്രില്‍ 28ന് ഹര്‍ത്താല്‍

തിരുവനന്തപുരം: കണ്ണൂര്‍ ,അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും ഏപ്രില്‍ 28ന് സംസ്ഥാനഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകള്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടും പ്രതികളെ രക്ഷിക്കാനുള്ള കോളേജ് മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.പത്തുകോടി രൂപ …

കോളേജില്‍ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കോളേജിലെ പ്രബന്ധാവതരണത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പറവണ്ണ സ്വദേശി പാലക്ക വളപ്പില്‍ ഷംസുദ്ദീന്റെ മകള്‍ ഷഫീഖയാണ് (20) മരിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി എന്‍ജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാളേജ് അധികൃതര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി ആതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാര്‍ഥിനിയാണ്. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് ഷഫീഖയുടെ പിതാവ്. ഷെരീഫയാണ് മാതാവ്. സഹോദരി: ഷഹ്‌മ.

ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം; യുവാവിന്റെ കൈ അടിച്ചൊടിച്ചു; ക്രിക്കറ്റ് താരം യൂസഫ് പഠാന്റെ ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കൈ അടിച്ചൊടിച്ച മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂസഫ് ഖാന്‍ (30) എന്നയാള്‍ കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ ഒരു കുഴിയില്‍ വീണ് നടന്നുപോകുകയായിരുന്ന ഷോയിബ് ഖാന്‍ (35) എന്നയാളുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചു. യൂസഫ് ഖാന്‍ കാറില്‍ നിന്നിറങ്ങി ക്ഷമാപണം നടത്തി. എന്നാല്‍ ഷോയിബ് …