ഗര്‍ഭിണികള്‍ക്ക് അംഗന്‍വാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്

ഭോപ്പാല്‍: ഗര്‍ഭിണികള്‍ക്ക് അംഗന്‍വാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുര്‍ണ ജില്ലയിലെ അംഗന്‍വാടിയില്‍ വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. കാര്‍ഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുര്‍വെ എന്ന ഗര്‍ഭിണിക്ക് നല്‍കിയ പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടുകാര്‍ കവര്‍ തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് ചത്തപാമ്പിനെ കണ്ടത്. ഉടന്‍ വിവരം അധികൃതരെ അറിയിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പോഷകാഹാര പൊതികള്‍ കസ്റ്റഡിയിലെടുത്തു. അധികൃതര്‍ അന്വേഷണം …

വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരത്തില്‍ കഞ്ചാവ് ചെടി; തനിയെ മുളച്ചതാണെന്ന് ഉടമ; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ആ രഹസ്യം

കല്‍പ്പറ്റ: വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. വയനാട് ജില്ലയിലെ അമ്പലവയലിലെ റെജി ടി.പി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് പരിശോധന. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കഞ്ചാവ് ചെടി നട്ടതല്ല, തനിയെ മുളച്ചതാണെന്നും, എന്താണെന്നറിയില്ലായിരുന്നു വെന്നും ഉടമ എക്‌സൈസിനെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും …

ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; അരയ്ക്ക് താഴെ തളര്‍ന്ന 50 കാരനും സഹായിയായ 19 കാരനും അറസ്റ്റില്‍

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന 50 കാരനും സഹായിയായ 19 കാരനും അറസ്റ്റില്‍. ചേര്‍പ്പ് തണ്ടാശ്ശേരിയിലെ ഷിബു ജോര്‍ജ് (50), സഹായി വിഷ്ണു എന്നിവരാണ് പിടിയിലായത്. അരയ്ക്ക് താഴെ തളര്‍ന്ന ഷിബുവിനെ അഗതിമന്ദിരത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഷിബുവിന്റെ അരയ്ക്ക് താഴെ തളര്‍ന്നുപോയിരുന്നു. ഭാര്യയുമായി നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായതോടെയാണ് ഷിബു അഗതിമന്ദിരത്തിലേക്ക് താമസം മാറിയത്. ഷിബുവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ സ്ത്രീപീഡനത്തിനും …

കണ്ണൂര്‍ സ്വദേശി ഒമാനിലെ താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ എടക്കാട് കെ.ഇ.യു.പി സ്‌കൂളിന് സമീപം പടിക്കല്‍ വീട്ടിലെ ജനാര്‍ദനന്‍- നിര്‍മല ദമ്പതികളുടെ മകന്‍ ജിജേഷ് (49) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമാനിലെ ഇസ്‌കിയില്‍ ഓട്ടോ ഗാരേജില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇസ്‌കിയില്‍ തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ദിഷിന. മകള്‍: തന്മയ. സഹോദരങ്ങള്‍: നിജേഷ്, ഷിജേഷ്.

റൊട്ടി വിതരണക്കാരനായ ഇന്ത്യന്‍ യുവാവ് യുഎസില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു

വാഷിങ്ടന്‍: പീത്‌സ ഡെലിവറി ബോയി ആയ ഇന്ത്യന്‍ യുവാവ് യുഎസില്‍ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്‍ഷുല്‍ അധികവരുമാനത്തിനായി വാരാന്ത്യങ്ങളില്‍ പീത്‌സ ഡെലിവറി ജോലി ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എഡ്ഗലേ സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെ പീത്‌സ ഡെലിവറി ചെയ്ത് മടങ്ങുമ്പോള്‍ തലയ്ക്ക് വെടിയേറ്റാണ് മരണം. വില്‍പ്പനയ്ക്ക് വച്ച ആള്‍താമസമില്ലാത്ത വീട്ടിലാണ് പീസ്തയ്ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. അന്‍ഷുല്‍ പീസ്തയുമായെത്തിയപ്പോള്‍ തലയ്ക്ക് വെടിവച്ച് …

ഇന്ഡ്യക്കാർക്കെതിരെ അമേരിക്കയിൽ പ്രതിഷേധം : ടെക്സസിൽ ഇന്ത്യൻ ദേശീയ പതാക കീറിപ്പറിച്ചു : പ്രതിഷേധം ശക്തം

പി പി ചെറിയാൻ ടെക്സസ് : കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ ടെക്സസിലെ ഫ്രിസ്കോ സിറ്റി ഹാളിന് മുന്നിൽ യുവാവ് ഇന്ത്യൻ ദേശീയ പതാക കീറിപ്പറിച്ചു . ക്ലെയ്ടൺ വാക്കർ എന്നയാളാണ് പതാക നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.നോർത്ത് ടെക്സസിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം. ക്ലെയ്ടൺ വാക്കർ ഇന്ത്യൻ ത്രിവർണ്ണ പതാക കീറുന്നതും, ഈ സമയം അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുടിയേറ്റ നയങ്ങളോടുള്ള …

പ്രമുഖ ഹോളിവുഡ് താരം ജെയിംസ് ഹാൻഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ

പി പി ചെറിയാൻ കാലിഫോര്ണിയ : പ്രമുഖ ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ‘ടോപ്പ് ഗൺ: മാവെറിക്’, ‘ജുമാൻജി’, ‘ദി റോക്കറ്റീർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം.ലോസ് ആഞ്ചലസിലെ താർസാനയിലുള്ള വസതിയിൽ വെചാണ് അദ്ദേഹംകുത്തേറ്റു മരിച്ചത്‌ ജെയിംസ് ഹാൻഡിയുടെ കാമുകിയുടെ മകനായ മൈക്കൽ ഗ്ലെഡ്ഹിൽ (44) ആണ് പ്രതിയെന്ന് ലോസ് ആഞ്ചലസ് പോലീസ് അറിയിച്ചു. നെഞ്ചിൽ ഗുരുതരമായിമുറിവേറ്റ ഹാൻഡിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പോലീസിനെ …

ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു

പാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബസ് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ചു. ഒരു കിലോമീറ്ററോളം ദൂരം മോഷ്ടാവ് ബസില്‍ സഞ്ചരിച്ചു. അതിനിടെ പല സ്ഥലങ്ങളിലും ബസ് ഇടിച്ചു. കടയിലും മതിലിലും അടക്കം ഇടിച്ച് നാശനഷ്ടം ഉണ്ടാക്കി. ഒടുവില്‍ ബസ് ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ബസ് ജീവനക്കാര്‍ പിന്നീട് ഡിപ്പോയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡേറ്റിംഗ് ആപ്പ് കൊലപാതകങ്ങൾ: യുവതി പിടിയിൽ

പി പി ചെറിയാൻ മെക്സിക്കോ:ഡേറ്റിംഗ് ആപ്പുകൾ വഴി പ്രായമായ പുരുഷന്മാരെ പരിചയപ്പെട്ട്, മയക്കുമരുന്ന് നൽകി പണവും രേഖകളും കവരുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ യുഎസ്-മെക്സിക്കൻ പൗരത്വമുള്ള അറോറ ഫെൽപ്സ് (44) എന്ന യുവതിയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ടാബ്‌ലെറ്റുകളും മയക്കുമരുന്നുകളും നൽകി ബോധംകെടുത്തി ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ സെക്യൂരിറ്റി വിവരങ്ങൾ എന്നിവ കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി. ചുരുങ്ങിയത് 11 പേരെങ്കിലും ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടു.യുഎസിലും മെക്സിക്കോയിലുമായി …

വൈക്കോല്‍ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു

പത്തനംതിട്ട: വൈക്കോലുമായി പോവുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. പത്തനംതിട്ട കലഞ്ഞൂരില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ തമിഴ്നാട് ശിവകാശി സ്വദേശികളായ സുന്ദര്‍രാജ്, മകള്‍ ജനനി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുന്ദര്‍രാജിന്റെ മകന്‍ ശിവശങ്കറിനെയും ജനനിയുടെ ഭര്‍ത്താവ് പ്രണവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന വെങ്കിടേഷും വിനോദ് കുമാറും പത്തനംതിട്ട മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആലുവയില്‍ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. കാറിന്റെ …

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധിച്ചു : യുഎസിനെതിരെ ഇറാൻ

പി പി ചെറിയാൻ ലോസ് ആഞ്ചലസ് :ലോകകപ്പ് ഫുട്ബോളിനു ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ …

ഒഹായോ വെടിവെപ്പ്: 12 പേർക്ക് പരിക്ക്; പ്രതികൾക്കായി തിരച്ചിൽ

പി പി ചെറിയാൻ ഒഹായോ:ശനിയാഴ്ച വൈകിട്ടു ഒഹായോയിലുള്ള ടോളിഡോയിൽ വേനൽക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിർത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവരിൽ 14 വയസ്സുകാരൻ മുതൽ 61 വയസ്സുള്ളയാൾ വരെ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും ഇരുപതുകളിലുള്ള യുവാക്കളാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ടോളിഡോയിലെ പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിന്’ സമീപമാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ ഈ സമയം …

എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് 38.76 കോടി രൂപ ആസ്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് 38.76കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭാംഗമാകുന്നതിനു സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് സ്വത്തു വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. 2020 വരെ 20.12 കോടി രൂപയായിരുന്നു ഖാര്‍ഗെയുടെ സമ്പാദ്യം. 2020നു ശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ അതു 92 ശതമാനം വര്‍ധിച്ച് 38.76 കോടി രൂപയിലെത്തുകയായിരുന്നു. വ്യക്തിപരമായ സമ്പാദ്യം 4.41 കോടി രൂപയാണ്. കുടുംബത്തിന്റെ ആസ്തി 36.09 കോടി രൂപ. സ്ഥാവര സമ്പാദ്യം 27.39 കോടി രൂപ. ഖാര്‍ഗെയുടെ പേരിലുള്ള സ്വത്ത് …

ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി; വീട്ടില്‍ നിന്ന് 40 പവനും അരലക്ഷം രൂപയും കൊള്ളയടിച്ചു

തൃശൂര്‍: ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കൊള്ളയടിച്ചു. തൃശൂര്‍, മണ്ണുത്തി, ഒല്ലൂക്കരയിലെ സോമശേഖരന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കൊള്ള സംഘം സോമശേഖരന്‍ കിടന്നിരുന്ന മുറിയിലെത്തി അക്രമിക്കുകയും അതിനു ശേഷം വായില്‍തുണി തിരുകുകയായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് സോമശേഖരന്റെ ഇരു കൈകളും തുണിയുപയോഗിച്ച് പിന്നിലേക്ക് …

സീതാംഗോളിയിലും മയക്കുമരുന്നു വേട്ട; 12 ഗ്രാം എംഡിഎംഎയുമായി ഉറുമി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളിയില്‍ കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ 12 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. പുത്തിഗെ, മുഗു, ഉറുമിയിലെ റഫീഖ് മന്‍സിലില്‍ ഷബീര്‍ അലി (44)യെ ആണ് കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്.രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്ന് (ഞായര്‍) പുലര്‍ച്ചെ 2.45 മണിയോടെ സീതാംഗോളിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷബീര്‍ അലിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇന്നു പുലര്‍ച്ചെ പുത്തിഗെ, കട്ടത്തടുക്ക, എകെജി നഗറിലെ …

സലിം കുമാറിന്റെ മരണം; തനിക്ക് നഷ്ടമായത് സഹോദരതുല്യന്‍; മുഖ്യമന്ത്രി

കൊച്ചി: സലിംകുമാര്‍ തന്റെ സഹോദര തുല്യനാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം തന്റെ കുടുംബം കൂടിയാണെന്നും ഞങ്ങള്‍ അവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരില്‍ മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നത് അദ്ദേഹമാണ്. ഉദ്ഘാടനം ചെയ്യേണ്ടത് തന്റെ അവകാശമാണെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രചരണം ആരംഭിച്ചാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരെ എപ്പോഴും അദ്ദേഹം ഒപ്പമുണ്ടാകും. പിന്നീട് വേണമെങ്കില്‍ താന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കണമായിരുന്നു. ഒരാവശ്യത്തിനും …

20 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പാക്കിയതായി പരാതി; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബിസിനസിലേക്ക് പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതവും മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപത്തുകയും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, മാണിക്കോത്തെ എന്‍ആര്‍ ന്യൂ ലൈഫ് ആശുപത്രിക്കു സമീപത്തെ കെ സുമയ്യ (47)യുടെ പരാതിയില്‍ കാസര്‍കോട്, അഡുക്കത്ത് ബയല്‍, പള്ളം റോഡിലെ റാബിയ മന്‍സിലിലെ പിഎം മഷൂദി (38)നെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.2024 ആഗസ്റ്റ് 14 മുതല്‍ 2025 മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ മൂന്നു തവണയായി പണം വാങ്ങിക്കുകയും പിന്നീട് …

വറുതിയിൽ നിന്ന് വറുതിയിലേക്ക്; മത്സ്യ ലഭ്യതയില്ലാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വറുതിയുടെ കാലം, ജൂൺ 9ന് ട്രോളിംഗ് നിരോധനം

കാസർകോട്: മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. മത്സ്യ ചാകരയുടെ നാളുകളിൽ പോലും മീൻ ലഭിക്കാതെ വെറും കൈയോടെ മടങ്ങേണ്ടിവന്ന മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വിശ്രമകാലം.ജൂൺ 9ന് ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് മത്സ്യത്തൊഴിലാളികൾ. മുമ്പെങ്ങുമില്ലാത്ത ചൂടുകാലമാണ് കഴിഞ്ഞുപോയത്. കാസർകോട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.കടലിൽ ചൂടിന്റെ കാഠിന്യം അതി രൂക്ഷമായതോടെ മത്സ്യ ലഭ്യത ഇല്ലാതായ മത്സ്യത്തൊഴിലാളികൾ ശരിക്കും ദുരിതത്തിലായിരുന്നു. മഴക്കാലത്തും, വേനൽക്കാലത്തും മത്സ്യബന്ധനത്തിന്റെ വാതിലടഞ്ഞതോടെ കുടുംബങ്ങൾ തീർത്തും പട്ടിണിയിലായി. ഉൾക്കടലിലെ അസഹ്യമായ ചൂട് മത്സ്യ സമ്പത്തിന് …