സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: സഹപാഠിക്കും ബന്ധുക്കള്‍ക്കുമൊപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ബദിയഡുക്ക, നെക്രാജെ, സ്വദേശിയായ15കാരനെയാണ് കാണാതായത്. ഇന്നലെ (തിങ്കള്‍) ഉച്ചക്ക് 2.30 മണി മുതലാണ് മകനെ കാണാതായതെന്ന് മാതാവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മകന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിക്കും പ്രസ്തുത കുട്ടിയുടെ ബന്ധുക്കള്‍ക്കും ഒപ്പം കാസര്‍കോട്ടെ ഒരു മൊബൈല്‍ ഷോപ്പിലേക്ക് പോയതാണെന്നും അതിന് ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page