ചെങ്കള: ചെങ്കള റെയ്ഞ്ച് എസ് കെ എസ് ബി വി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസ്സും നടത്തി.
വിജ്ഞാനവും വിനയവും ഒത്തിണങ്ങിയ ബഹുഭാഷ പണ്ഡിതനായിരുന്നു കാസര്‍കോട് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി ഉസ്താദെന്നു യോഗം അഭിപ്രായപ്പെട്ടു. എല്ലാവരോടും പുഞ്ചിരിച്ച് സുഖവിവരമറിയുകയെന്നത് ഉസ്താദിന്റെ സ്വഭാവമായിരുന്നു . തൊട്ടി മദ്‌റസയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ചെങ്കള റെയ്ഞ്ച് പ്രസിഡണ്ട് ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു . റെയ്ഞ്ച് സെക്രട്ടറി സലാം ബെളിഞ്ചം അനുസ്മരണ പ്രഭാഷണം നടത്തി. സലാം അസ്‌നവി അദ്ധ്യക്ഷനായി.
അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുഹമ്മദലി,കെ എസ് ബി വി എസ് ചെയര്‍മാന്‍ റംഷീദ് അര്‍ഷദി, ശഹദ് റഈസി, നവാസ് അസ്ഹരി, ബദ്റുദിന്‍ ചെങ്കള തുടങ്ങിയവര്‍ പങ്കെടുത്തു. നിഹാല്‍ മെനങ്കോട്, മൊയ്തിന്‍ ഷാമില്‍, ആസിം അബ്ബാസ് പ്രസംഗിച്ചു.







