സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും; വിശദമായി ചോദ്യംചെയ്യും
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കഴിഞ്ഞ 12-ന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാത്ത സാഹചര്യത്തിൽ 17-ന് എത്താൻ നിർദേശിക്കുകയായിരുന്നു.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇഡി വിളിപ്പിക്കുന്നത്. കരിമണൽ കമ്പനിയിൽനിന്ന് എന്തിനു പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാൻ വീണയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബുധനാഴ്ചയും വീണ നേരിട്ടു ഹാജരായില്ലെങ്കിൽ ഒരു സമൻസ് കൂടി നൽകുമെന്നാണ് സൂചന. .ചൊവ്വാഴ്ച …