കുടുംബ കാര്യം ചർച്ച ചെയ്യാനുണ്ടെന്നു പറഞ്ഞ് ലോഡ്ജിലേക്ക് വിളിപ്പിച്ചു; വിവാഹിതയായ 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: ലോഡ്ജിലേക്ക് വിളിച്ചുവരുത്തി 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദാ(24)ണ് കേസിൽ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം. 19കാരിയുടെ സഹോദരനെയാണ് വിഷ്ണുപ്രസാദ് ആദ്യം വിളിക്കുന്നത്. 19കാരിയുടെ സുഹൃത്തായ പെൺകുട്ടി ലോഡ്ജിലുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും വിശ്വസിപ്പിച്ചാണ് 19കാരിയെ ഓട്ടോയിൽ കയറ്റി ലോഡ്ജിലേക്ക് എത്തിച്ചത്. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തപ്പോൾ വസ്ത്രം ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പീഡനത്തിന് പിന്നാലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട 19കാരി വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സഹായം തേടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page