ബേക്കല്‍ പള്ളിക്കരയില്‍ കടലില്‍ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി
കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടുയുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്വദേശി അപ്പു ടി എബ്രഹാം(20), സുഹൃത്ത് അംഗിതി(20) എന്നിവരാണ് മരിച്ചത്. എബ്രഹാമിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചിത്താരി അഴിമുഖത്ത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. അംഗിതിന്റെ മൃതദേഹം ഒരുമണിയോടെ മുട്ടുംന്തല അഴിമുഖത്താണ് കണ്ടത്. മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ട മല്‍സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് ഇരുവരെയും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായത്. തുടര്‍ന്ന് തീരദേശ പൊലീസും …
Read more “ബേക്കല്‍ പള്ളിക്കരയില്‍ കടലില്‍ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി”