രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി

മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ
കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം നടന്നത്. രണ്ടുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page