ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; മരണപ്പെട്ടത് പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴു വയസുകാരന്‍

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയാണ് കുട്ടി. ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടി മരണപ്പെട്ടു. ഇതോടെ ഷിഗല്ലെ ബാധിച്ച് ഈ വര്‍ഷം മരണപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഒരു ഷിഗല്ലെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം. മരണശേഷം നടത്തിയ പരിശോധനാ ഫലത്തിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. വയറിളക്കം കടുത്തതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജനുവരി മുതല്‍ 135 ആളുകള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതില്‍ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page