തമിഴ് നടന്‍ വിജയ്-സംഗീത വിവാഹ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, അവര്‍ ഒന്നിക്കുമോ? നിര്‍ണായക വാദം ഇന്ന്

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ വിവാഹ മോചന ഹര്‍ജി ചെങ്കല്‍പേട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിജയും സംഗീതയും വിഡിയോ കോണ്‍ഫ്രന്‍സിങിലൂടെയാണ് ഹാജരാവുക. മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് വിജയിനെതിരെ സംഗീത ഹര്‍ജിയില്‍ ഉന്നയിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ രമ്യതയിലെത്താന്‍ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദപരമായി ഒത്തുതീര്‍പ്പാക്കാനും ഒന്നിക്കാനുമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. രണ്ടുപേരും ഇതിനെ കുറിച്ച് പരസ്യപ്രതികരണം നല്‍കിയിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page