വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താപ്ര​ദ​ർ​ശ​നം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതിനെയാണ് (39) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വർക്കല പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. അപ്പോൾ തന്നെ യുവതികൾ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. ടൂ​റി​സം പൊലീ​സി​ന്റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തു​മൂ​ലം പ്ര​തി​ക്ക് സ്ഥ​ല​ത്ത്നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page