നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; യുവാവിനും സുഹൃത്തായ യുവതിക്കും ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കഴക്കുട്ടം യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കഴക്കൂട്ടം കാരോട് ദേശീയപാതയിൽ പാച്ചല്ലൂരിലെ ടോളിനടുത്തുളള ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.കോവളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. …