പാല: വീട്ടില്‍ നിന്നും 3 കിലോ പെരുമ്പാമ്പിന്റെ ഇറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലാ പാമ്പൂരാംപാറ സ്വദേശി വെട്ടുകല്ലേല്‍ ഷിജോ(48) പിടിയിലായി. പെരുമ്പാമ്പിനെ കൊന്നതായി പൊലീസിനും വനം വകുപ്പിനും വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാലാ പൊലീസും എരുമേലിയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഷിജോയുടെ വീട്ടിലെത്തിയത്. പരിശോധനയില്‍ ഫ്രിഡ്ജില്‍ നിന്ന് ഇറച്ചി പിടികൂടി. രാത്രി കറിവക്കാനുള്ള പദ്ധതിയിലായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.








