കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു; യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ അപകടം. ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മൂന്നാംനമ്പര്‍ പ്ലാറ്റ് ഫോമിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. വലിയ ഒരു ശബ്ദം കേട്ടതോടെ അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിപ്പോവുകയായിരുന്നു. ആ സമയത്ത് കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പ്ലാറ്റ് ഫോമിലുണ്ടായിരുന്നുഈ ട്രെയിന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിന്‍.
ദിവസം നൂറുകണക്കിന് യാത്രക്കാരെത്തുന്ന സ്‌റ്റേഷനാണ് കോഴിക്കോട്. ഇന്ന് ഈ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്നു. 150 വര്‍ഷത്തോളം പഴക്കമുള്ളതാണ് ക്ലോക്ക് ടവര്‍ കെട്ടിടം. രണ്ടു ദിവസങ്ങളിലായി അതിശക്തമായ മഴയാണ് കോഴിക്കോടുണ്ടായത്. കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റന്‍ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ക്ലോക്ക് ടവര്‍ തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അപകടം.
അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page