രണ്ടുമാസം മുമ്പ് വിവാഹം; നവവധു വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റാത്തിക്കല്‍ സ്വദേശിനി നാസിയ (19)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മരണം സ്ഥിരീകരിച്ചു. രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ ഇന്‍ക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page