പ്രഭാസ് സിനിമയുടെ ഷൂട്ടിങിനിടെ പ്രാണി കടിച്ചു; നടന്‍ രാജേഷ് ശര്‍മ ആശുപത്രിയില്‍, നില ഗുരുതരം

ഹൈദരാബാദ്: രാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് പ്രാണിയുടെ കടിയേറ്റ് തെലുങ്ക് നടന്‍ രാജേഷ് ശര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന അദ്ദേഹം ഇപ്പോള്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഷൂട്ടിങ് കഴിഞ്ഞ് സെറ്റിലെ കാടുപിടിച്ച ഒരു പ്രദേശത്തിന് സമീപം സാങ്കേതികപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് പ്രാണിയുടെ കടിയേറ്റത്. ആദ്യം വേദനയുണ്ടായിരുന്നില്ല. തുടക്കത്തില്‍ ഇതൊരു ചെറിയ മുറിവായി തോന്നിയതിനാല്‍ അദ്ദേഹം അത് കാര്യമാക്കിയില്ല.
വിമാനയാത്രയ്ക്കിടയില്‍ അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസതടസവും അനുഭവപ്പെട്ടു. കടുത്ത അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ സ്ഥിതി ഗുരുതരമായി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരുദിവസം കഴിഞ്ഞുവെന്നു കുംടുംബ സുഹൃത്തായ സുദീപാ ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അടുത്ത അപ്‌ഡേറ്റ് വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page