കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ 2026 ജൂലൈ അഡ്മിഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി കേരളത്തില്‍ ആരംഭിച്ച ആദ്യ സര്‍വകലാശാലയാണ് ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി. യു.ജി സി യുടെ അംഗീകാരമുള്ള സര്‍വ്വകലാശാലയില്‍ കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ ഹ്രസ്വ കാല കോഴ്സുകളായി വിവിധ പഠനവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വകലാശാല നല്‍കുന്ന എല്ലാ പ്രോഗ്രാമുകളും യു.ജി.സി അംഗീകരിച്ചതും പി എസ്.സി, യു.പി.എസ്.സി മറ്റു പരീക്ഷാ ബോര്‍ഡുകള്‍, സര്‍വ്വകലാശാലകള്‍, റിക്രൂട്ടുമെന്റ് ഏജന്‍സികള്‍ അംഗീകരിച്ചതുമാണ്. ഇഷ്ടമുള്ള വിഷയത്തിന് ചേരാനും അതോടൊപ്പം ഇരട്ട ബിരുദം നേടാനുമുള്ള അവസരം ഓപ്പണ്‍ യൂണിവേഴ്സിറ്റി നല്‍കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും ഗൃഹസ്ഥര്‍ക്കും സര്‍വകലാശാലയുടെ വിവിധ കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്. കോഴ്സുകളില്‍ ചേരുന്ന അര്‍ഹത ഉള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഇ- ഗ്രാന്‍സ് പോലുള്ള സാമ്പത്തിക സഹായങ്ങളും ലഭിക്കും. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും ശാസ്ത്രീയമായുള്ള സ്റ്റഡി മെറ്റീരിയലുകളും സര്‍വ്വകലാശാല നല്‍കി വരുന്നു. അഡ്മിഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.sgou.a-c.in എന്ന സര്‍വകലാശലയുടെ വെബ്സൈറ്റില്‍ അഡ്മിഷന്‍ എടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയുടെ പഠന കേന്ദ്രവുമായി ബന്ധപെടുക. ഫോണ്‍- 9495868036.








