ചട്ടഞ്ചാലിലെ മീന്‍ ഷെഡില്‍ നിന്നും 160 ഓളം ബോക്‌സുകള്‍ മോഷണം പോയ സംഭവം; പ്രതി ബങ്കരകുന്നിലെ സലീം അറസ്റ്റില്‍

കാസര്‍കോട്: ചട്ടഞ്ചാല്‍ ദേശീയ പാതക്കരികില്‍ മീന്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന ഒന്നേ മുക്കാല്‍ ലക്ഷത്തിലേറെ രൂപ വില വരുന്ന 160 ഓളം മീന്‍ ബോക്‌സുകള്‍ മോഷണം പോയ കേസില്‍ ഒരാള്‍ പിടിയില്‍. ഉദുമ ബങ്കരകുന്നിലെ സിഎ സലീം(41) ആണ് മേല്‍പറമ്പ് പൊലീസിന്റെ പിടിയിലായത്. ഉടമ ചട്ടഞ്ചാലിലെ ടി.എസ് റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടി. 40 ബോക്‌സുകള്‍ കഴിഞ്ഞ ദിവസവും മറ്റുള്ളവ അതിനു മുന്‍പുള്ള ദിവസങ്ങളിലുമായാണ് മോഷണം പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. കൂടാതെ പരാതിക്കാരന്‍ പ്രതിയെ കുറിച്ച് സൂചനയും നല്‍കിയിരുന്നു. പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page