17 കാരന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

പത്തനംതിട്ട: 17 കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി വട്ടക്കാവ് സ്വദേശി ശബരി(17)ആണ് മരിച്ചത്. രാവിലെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വീടിന്റെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാര്‍ഡ് മെമ്പറുടെ വിവരത്തെ തുടര്‍ന്ന് കോന്നി പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ്. മാതാവും അനിയത്തിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്. മൃതദേഹം കയര്‍ പൊട്ടി താഴേയ്ക്ക് വീണ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page