കാസര്‍കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ പനത്തടി സ്വദേശിയായ യുവാവ് മരിച്ചു.
പനത്തടി പുലിക്കടവ് സ്വദേശി നിധിന്‍ പ്രകാശ് ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും നിധിന്‍ പ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പിതാവും ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകനാണ് നിധിന്‍. മിഥുന്‍, കിരണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.







