കാസര്‍കോട്: കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ മാനേജറായിരുന്ന സിസ്റ്റര്‍ വല്‍സ അലക്‌സ് (65) അന്തരിച്ചു. നീലേശ്വരം സെന്റ് ആന്‍സ് കോണ്‍വെന്റ് മദര്‍ സുപ്പീരിയരായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നീലേശ്വരം സെന്റ് ആന്‍സ് കോണ്‍വെന്റ് ചാപ്പലില്‍ നടക്കും. ആദരസൂചകമായി ഇന്ന് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് അവധി നല്‍കി. വിളമന എണ്ണച്ചേരിയില്‍ പരേതനായ അലക്‌സാണ്ടറിന്റെയും മറിയക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജ്യോതി സിഎംസി, തോമസ്, മേരിക്കുട്ടി, ലിസി, ബെന്നി, ജിബി, ബിജു.







