തലമുതല്‍ കാലുവരെ അടിച്ചുചതച്ചു; മതം മാറാനും നിര്‍ബന്ധിച്ചു; ആരോപണവുമായി കുടുംബം, റീ പോസ്റ്റുമോര്‍ട്ടം നടത്തി

ആലപ്പുഴ: ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുല്‍ അനം അതിക്രൂരമായി മര്‍ദിച്ചെന്ന് കുടുംബം. തല മുതല്‍ കാലു വരെ അടിച്ചുചതച്ചെന്നും മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചുതന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പ്രതി മതപരിവര്‍ത്തനം നടത്താന്‍ സാവരിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സാവരി അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുല്‍ അനമും. പ്രതി സാദറുല്‍ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തില്‍ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉസ്‌ബെക്കിസ്ഥാനില്‍നിന്നും എത്തിച്ച മൃതദേഹം ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് റീ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകീട്ട് നാലുമണിയോടെ വീട്ടില്‍ എത്തിച്ച് സംസ്‌കാരം നടക്കും. അതിനിടെ പെരിന്തല്‍മണ്ണ സ്വദേശിയായ സാദറുല്‍ അനെ ഉസ്ബക്കിസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റവാളി കൈമാറ്റം ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മില്‍ കരാറുണ്ടായതിനാല്‍ ഇരുവരും കേരളീയരായതിനാല്‍ കേസ് ഇവിടേക്ക് മാറ്റാനാകും. ഈ ആവശ്യം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ പിതാവിന്റെ പരാതിയില്‍ പ്രതി സാദറുല്‍ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page