സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, ഇനി മീനുകൾക്ക് വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ ആണ് വലിയ പ്രതിസന്ധിയിൽ ആകുന്നത്. കടലിന്റെ അടിത്തട്ടിളക്കിയുള്ള ട്രോളിംഗ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ടുവള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു.മത്സ്യബന്ധന …