തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ഇന്ന് വൈകിട്ട് ഏഴിന് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണമാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർദ്ധച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് സംസ്ഥാനത്ത് രാത്രി 7 മണിക്കുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മുതൽ രാത്രി 12ന് ഇടയിൽ രണ്ടു ഘട്ടമായി വൈദ്യുതി നിയന്ത്രണം ഉണ്ടായി. ഇന്നും അതേ നില തന്നെ തുടരും.








