കണ്ണൂര്‍: കടന്നല്‍ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പയ്യാവൂര്‍ പൈസക്കരി സ്വദേശി പാത്തിക്കുളങ്ങര സജി ജോസഫ് (57)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് വീടിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടാന്‍ കയറിയപ്പോഴാണ് കടന്നല്‍ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലവഷളായതിനെ തുടര്‍ന്ന് രാത്രി കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പാത്തിക്കുളങ്ങര ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: റമ്മി റോസമ്മ(പാട്ടത്തില്‍ കുടുംബാംഗം). മക്കള്‍: നിധിന്‍, നീതു, പരേതനായ അരുണ്‍. സംസ്‌കാര കര്‍മ്മങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് 3.30ന് ആരംഭിക്കും. പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി സിമിത്തേരിയില്‍ സംസ്‌കാരം.








