കൊച്ചി: ഹോട്ടലില്‍നിന്നു വാങ്ങിയ മുട്ടക്കറിയില്‍നിന്ന് ഒച്ച്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി നഗരസഭ. വടക്കന്‍ പറവൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള ചായപ്പീടിക’ ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. പറയക്കാട് സ്വദേശി അഖില്‍ ഓണ്‍ലൈനായാണ് കറി വാങ്ങിയത്. കറിയില്‍ ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കണ്ടത്. തുടര്‍ന്ന് അഖില്‍ ഹോട്ടലിന്റെ ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷ വിഭാഗത്തിനു പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ ഒച്ചിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹോട്ടലില്‍ പരിശോധന നടത്തി പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടു. അതേസമയം വൃത്തിയോടെയാണ് തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഹോട്ടലുടമ പറയുന്നു.








