‘ഇപ്പോള്‍ ഒന്നും പറയാനില്ല’, വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെഎം ഷാജി
കാസര്‍കോട്: വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ എം ഷാജി. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോട് എതിര്‍പ്പുണ്ടെന്നും മൈക്ക് കാണുമ്പോള്‍ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും കെഎം ഷാജി പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ വലുതാണ്. ഉടന്‍ പരിഹാരം സാധ്യമാകുന്ന ഒന്നല്ല. തല്‍ക്കാലം സഹിക്കുകയെ നിവൃത്തിയുള്ളു. അത് സര്‍ക്കാരിന്റെ വീഴ്ച്ച ആണെന്ന് വേണമെങ്കില്‍ വിമര്‍ശിച്ചോളൂ. ഈസര്‍ക്കാര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം …