പാലക്കാട് : പണം ചോദിച്ചിട്ട് നൽകാത്തതിനാൽ പിതാവിന്റെ സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിക്കുട്ടിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മാധവിയുടെ കഴുത്തിനാണ് ശശി വെട്ടിയത്. ഗുരുതരമായി പരുക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ശശി മാധവിക്കുട്ടിയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വൈരാഗ്യം ആണ് ആക്രമിക്കാൻ കാരണമെന്നാണ് വിവരം. പ്രതി ശശിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു.








