മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ റോഡില്‍ തലയിടിച്ചുവീണ ആള്‍ മരിച്ചു. മലപ്പുറം മുന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. സംഭവത്തില്‍ കുന്നത്ത് പറമ്പ് സ്വദേശി ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു ഫൈസലും ലത്തീഫും. ഇതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായി. ലത്തീഫ് വാഹനമെടുത്ത് പോകുമ്പോള്‍ ഫൈസല്‍ അയാള്‍ക്ക് നേരെ കോഴിമുട്ട എറിഞ്ഞു. ദേഹത്ത് കൊണ്ട ലത്തിഫ് പ്രകോപിതനായി വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഫൈസല്‍ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തു കൂടിയിരുന്ന നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.








