ചെറുപുഴ: പുളിങ്ങോത്ത് മധ്യവയസ്‌കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) യാണ് മരിച്ചത്. തലയില്‍ ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് വാഴകുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളില്‍ മൃതദേഹം കണ്ടത്. വിവരത്തെ തുടര്‍ന്ന് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥിരമായി പ്രദേശത്ത് രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നയാളാണ് ജോസ് കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.








