ന്യൂഡൽഹി ബ്രിക്‌സ് ഉച്ചകോടി :
ആഗോള തെക്കൻ രാജ്യങ്ങളുടെ ശബ്ദം നിർണായക തീരുമാനങ്ങളിൽ തഴയപ്പെടരുതെന്നും ആഗോള ഭരണസംവിധാനങ്ങളിൽ മാറ്റം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
സാങ്കേതികവിദ്യയും അപൂർവ ധാതുക്കളും ആയുധമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനന്റേയും വെസ്റ്റ് ബാങ്കിന്റേയും പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുകയാണെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.
ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങളും സംഘർഷസാധ്യതയും ഉയർന്നതോടെ എണ്ണ വിതരണത്തിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്.
ഒമാനുമായുള്ള സഹകരണത്തിലൂടെ ബദൽ യാത്രാമാർഗ്ഗങ്ങൾ സജ്ജമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
ചെങ്കടലിലെ ബാബുൽ മന്ദബ് കടലിടുക്ക് കേന്ദ്രീകരിച്ച് ഹൂതി വിഭാഗങ്ങൾ ശക്തമായ സൈനിക നീക്കങ്ങൾ നടത്തുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
ഇന്തോനേഷ്യ: ജാവാ കടലിൽ 243 യാത്രക്കാരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ അപകടത്തിൽപ്പെട്ട് കാണാതായി. തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.
ജർമനിയിൽ തീവ്രവലതുപക്ഷ പാർട്ടികൾ കൈവരിക്കുന്ന തദ്ദേശീയ തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു.
ഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി
നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തി.
മഹിളാ ഏഷ്യാ കപ്പ് ഇന്ത്യക്ക്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം എട്ടാം തവണയും കിരീടം സ്വന്തമാക്കി.
ഇന്ത്യക്ക് വിജയം: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മയുടെ മികച്ച ബാറ്റിങ് മികവിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗവും പവർകട്ടും: കൽക്കരി ക്ഷാമവും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം പഞ്ചാബ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 12 മുതൽ 14 മണിക്കൂർ വരെ നീളുന്ന രൂക്ഷമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ഒമാൻ തീരത്ത് വ്യവസായ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി; കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
കേരളത്തിൽ
വൈദ്യുതി നിയന്ത്രണം തുടരുന്നു: കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പവർ എക്സ്ചേഞ്ചിലെ പ്രതിസന്ധിയും കാരണം സംസ്ഥാനത്ത് വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട്ട്: അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് കാരന്തൂർ മർകസ് സന്ദർശിക്കുകയും കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
1000 കോടിയുടെ വ്യാജ കരാർ തട്ടിപ്പ്: യുഎസ് പ്രതിരോധ വകുപ്പിന് ആയുധങ്ങൾ നിർമ്മിക്കുന്ന കമ്പനിയെന്ന വ്യാജേന 1000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ ചേർത്തലയിൽ അറസ്റ്റിലായി.
കോഴിക്കോട് ഒരു കിലോ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെയും ഡൽഹിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
69–ാമത് നീരേറ്റുപുറം പമ്പാ ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ‘ചെറുതന ചുണ്ടൻ’ ജേതാക്കളായി.കാസർകോട് ജില്ലയിൽ ഇന്നു വിനായക ചതുർത്ഥി ; പ്രാദേശിക അവധി: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14-ന് (ഇന്ന്) ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
പുതിയ ജില്ലാ കളക്ടർ: കാസർകോട് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐ.എ.എസ് 19 നു ചുമതലയേൽക്കും.
എൽ.പി ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ അനുകൂലിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം വിപുലീകരിച്ചു. ചോദ്യശേഖരം തയ്യാറാക്കിയ രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി.
തീരദേശ മഞ്ഞ ജാഗ്രത (‘കള്ളക്കടൽ’ പ്രതിഭാസം): കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയുടെ പ്രകൃതിസൗന്ദര്യ കേന്ദ്രമായ പൊസഡി ഗുംപെയെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഡി.ടി.പി.സി നടപടികൾ ആരംഭിച്ചു.
ട്രെയിനിൽ മോഷണം – മുൻ ജീവനക്കാരൻ പിടിയിൽ: ട്രെയിൻ യാത്രക്കാരുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മുൻ പാൻട്രി കോച്ച് ജീവനക്കാരനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.
അറബിക്കടലിലെ പ്രക്ഷുബ്ധാവസ്ഥയെ തുടർന്ന് കർണാടക തീരങ്ങളിൽ (മംഗളൂരു, ഉഡുപ്പി മേഖലകളിൽ) കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് . ബീച്ചുകളിൽ വിനോദസഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.








