കാസര്‍കോട്: കുമ്പള കുബണൂരില്‍ കര്‍ണടക മദ്യം വില്‍ക്കാനെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. മംഗല്‍പാടി പ്രതാപ് നഗര്‍ സ്വദേശി പി അഭിഷേകി(31)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ട് എസ്‌ഐ വിവി സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുബണൂരില്‍ പരിശോധനക്കെത്തിയതായിരുന്നു പൊലീസ്. വൈകീട്ട് ഏഴുമണിയോടെ എടിഎസ് ഗ്രൗണ്ടിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ പൊലീസ് മദ്യം സഹിതം പിടികൂടി. 180 മില്ലീ ലിറ്ററിന്റെ 24 ടെട്രാപാക്കറ്റ് കര്‍ണാടക മദ്യം യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് പിടികൂടി. കര്‍ണാടകയില്‍ നേരിട്ട് പോയി മദ്യം വാങ്ങി വില്‍പന നടത്തുന്ന സംഘത്തില്‍പെട്ട ആളാണ് അഭിഷേകെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീന്ദ്രന്‍, സുധീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.








