കാസര്‍കോട്: വിറകുമായി വീട്ടിലേക്ക് വരുന്നതിനിടെ തലകറഞ്ഞി കുഴഞ്ഞുവീണ വയോധിക മരിച്ചു. പരവനടുക്കം പാലിച്ചിയടുക്കം കാവുങ്കാല്‍ വീട്ടിലെ സരോജിനി(78) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വിറകുമായി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണ സരോജിനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ ഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍: ഗംഗാധരന്‍, ഷൈമ. മരുമക്കള്‍: ഉഷ, മണികണ്ഠന്‍. സഹോദരങ്ങള്‍: ചന്ദ്രാവതി, പരേതരായ ജാനകി, ഗോപാലന്‍, ഭാര്‍ഗവി, ഉപേന്ദ്രന്‍, ലീല.







