പരിചയത്തിന്റെ പേരില്‍ അമ്പലത്തില്‍ പോകാന്‍ ബൈക്ക് ചോദിച്ചു; വാഹനവുമായി മുങ്ങിയ യുവാവ് ഒളിവില്‍ കഴിഞ്ഞത് കേരളാതിര്‍ത്തിയില്‍, ഒടുവില്‍ പിടിയില്‍

പുത്തൂര്‍: അബലത്തില്‍ പോകാന്‍ കടം വാങ്ങിയ ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായി. പുത്തൂര്‍ രാജധാനി ടവേഴ്സിലെ ലോഡ്ജില്‍ താമസിക്കുന്ന ശ്യാം ജി കൃഷ്ണ(31)നെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. പത്തുദിവസം മുമ്പ് ടവര്‍ ഉടമയായ ഷീനപ്പ മുഗേരയോട് പ്രതി അമ്പലത്തില്‍ പോകാന്‍ ബൈക്ക് കടം ചോദിച്ചിരുന്നു. തന്റെ വീട്ടുകാര്‍ അമ്പലത്തിലെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കണമെന്നും പറഞ്ഞാണ് ബൈക്ക് ചോദിച്ചത്. കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് ഷീനപ്പ ബൈക്ക് നല്‍കുകയായിരുന്നു. രാത്രിയായിട്ടും ബൈക്ക് തിരിച്ചേല്‍പ്പിച്ചില്ല. ഇതോടെയാണ് ഉടമയ്ക്ക് …

കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന ചെറുവത്തൂര്‍ കാരിയിലെ കെ.എന്‍ രാമകൃഷ്ണന്‍ അന്തരിച്ചു

ചെറുവത്തൂര്‍: കാസര്‍കോട് നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്ന ചെറുവത്തൂര്‍ കാരിയില്‍ ദിനേശ് കമ്പനി സമീപം താമസിക്കുന്ന കെഎന്‍ രാമകൃഷ്ണന്‍ (79) അന്തരിച്ചു. സിപിഐ പ്രവര്‍ത്തകനും എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്നു. കാസര്‍കോട് നഗരത്തിലെ മാതൃകാ തൊഴിലാളി എന്ന പൊലീസിന്റെ അംഗീകാര പത്രം ലഭിച്ചിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: ബിന്ദു(ഗവ.നഴ്സിങ് സ്‌കൂള്‍ കാഞ്ഞങ്ങാട്), ബീന(മീന്‍കടവ്), ബിഗി(അങ്കണവാടി തളങ്കര). മരുമക്കള്‍: എ കെ കൃഷ്ണന്‍, കെവി ജയരാജന്‍, സുരേശന്‍. സഹോദരങ്ങള്‍: ടി.എന്‍ ചന്ദ്രമതി, മോഹനന്‍, സുമിത്ര, ബേബി, …

ബി.ജെ.പിക്ക് തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി, വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് ഹൈക്കോടതിയുടെ നടപടി. കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചു.ദൈവങ്ങളുടെ പേരുകള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി.20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലറുമായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കടകംപള്ളി വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് വേദി വിട്ടത്. …

ഫെനോയില്‍ നിര്‍മാണ യൂണിറ്റെന്ന വ്യാജേന പ്രവര്‍ത്തിച്ചത് പാന്‍മസാല യൂണിറ്റ്; കയറ്റി അയക്കാന്‍ ഒരുക്കിയത് 15,000 പാക്കറ്റ് പാന്‍മസാല, മയിലാട്ടിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മൈലാട്ടി സബ്‌സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ അനധികൃത പാന്‍മസാല യൂനീറ്റ് പൊലീസ് കണ്ടെത്തി. ചാക്കുകളില്‍ കയറ്റി അയക്കാന്‍ ഒരുക്കിയ 15000 പാക്കറ്റ് പാന്‍മസാലയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പാന്‍മസാല യൂനീറ്റ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവനും സംഘവും മയിലാട്ടിയില്‍ റെയ്ഡ് നടത്തുകയായിരുന്നു. നിര്‍മാണത്തിന് വേണ്ട പാക്കിങ് മെഷീന്‍, കംപ്രസര്‍, ജനറേറ്റര്‍ തുടങ്ങി യന്ത്രങ്ങള്‍ …

കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും

കോഴിക്കോട്: 220 കെ വി അരീക്കോട് കാഞ്ഞിരോട് ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബുധനാഴ്ച്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണിവരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

കൊച്ചിയിൽ അര കിലോമീറ്റര്‍ റെയില്‍ പാളം കാണാതായി; മുറിച്ചു കടത്തിയതെന്ന് സംശയം

കൊച്ചി: വില്ലിങ്ഡണ്‍ ഐലന്‍ഡിലെ തുറമുഖ മേഖലയിലെ റെയില്‍ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാതായി. മുറിച്ചു കടത്തിയതായി സംശയം. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായിരിക്കുന്നത്. ഈ ഭാഗത്തേക്കു നിലവില്‍ ചരക്കുനീക്കം ഇല്ലാത്തതിനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ സദാസമയവും കാവലുണ്ട്.വല്ലാര്‍പാടം നിലവില്‍ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ക്യു9 ബര്‍ത്ത് മുതല്‍ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു …

ഇന്നത്തെ പ്രധാന വാർത്തകൾ

​​അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സൂപ്പർടാങ്കറുകൾ ഈ വഴി കടന്നുപോയി. 60 ദിവസത്തെ ചർച്ചകളിലൂടെ സ്ഥിരമായൊരു പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. കരാറിനെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു. ഇറാൻ്റെ ആണവ നിലപാടുകളെ പൂർണ്ണമായി നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ​ഇറാനെയും മറ്റ് ശത്രുക്കളെയും നേരിടാൻ ഇസ്രയേൽ ഇനി അമേരിക്കയുടെ സൈനിക …

മെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം, എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ

തിരുവനന്തപുരം: കന്നിപ്രസംഗത്തിൽ കാസർകോട് മണ്ഡലത്തിന്റെ ജനകീയ ആവശ്യങ്ങൾ കല്ലട്ര മാഹിൻ എംഎൽഎ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കാസർകോട് മെഡിക്കൽ കോളേജ് അടിയന്തിരമായി പൂർണ്ണതോതിൽ യാഥാർത്ഥ്യ മാക്കണമെന്നും നഴ്സിംഗ് കോളേജിന് ഹോസ്റ്റൽ കെട്ടിടം അനുവദിക്കണ മെന്നും, എയിംസ് കാസർകോടിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും എൻഡോ സൾഫാൻ ബാധിത രുടെ ദുരിതവും കണക്കിലെടുത്ത് കേരളത്തിന് അർഹതപ്പെട്ട എയിംസ് കാസർകോട് സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ഇതിനായി ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയും …

കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊച്ചി: ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പോക്‌സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ …

നടക്കാവ് തടിയൻ കൊവ്വലിലെ സ്റ്റേഡിയങ്ങൾ കായികപ്രേമികൾക്കായി ഉടൻ തുറന്നു കൊടുക്കും: ജില്ലാ കളക്ടർ

തൃക്കരിപ്പൂർ: നടക്കാവ് തടിയൻ കൊവ്വലിലെ ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും കായികപ്രേമികൾക്കും കായികതാരങ്ങൾക്കും ലഭ്യമാക്കുന്നതിനായി സ്റ്റേഡിയങ്ങൾ ഉടൻ തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാൻ നിർദ്ദേശം നൽകിയതായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തൃക്കരിപ്പൂർ നടക്കാവ് ഇൻഡോർ സ്റ്റേഡിയവും ഫുട്ബോൾ സ്റ്റേഡിയവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കായിക വകുപ്പും ഗ്രാമപഞ്ചായത്തും ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കായികതാരങ്ങൾക്ക് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ എത്രയും …

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം, ഉത്തരവിറക്കി റവന്യൂ വകുപ്പ്

തിരുവനന്തപുരം: അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനം. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ ഉത്തരവിൽ തുടർനടപടി സ്വീകരിക്കും. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. …

മുഹറം അവധി ജൂൺ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയിൽ മാറ്റം. നേരത്തെ ജൂൺ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്ത് പൊതുഅവധി. കലണ്ടർ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മുഹറം വെള്ളിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അവധി പുതുക്കി നിശ്ചയിച്ചത്.

keleml

കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ലോഗോ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു

കാസർകോട്: കാസർകോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനം കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ പുതിയ കോർപ്പറേറ്റ് ലോഗോ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് കെഇഎൽ ഇഎംഎൽ മാനേജിംഗ് ഡയറക്ടർ രാജീവ് കേണോത്ത്, ഡയറക്ടർമാരായ ഡോ. രാജ്മോഹൻ, മനീഷ് മോഹൻ, ലൈജു പി. നായർ, വകുപ്പ് മേധാവികളായ സിജിൽ, സഞ്ജീവ്, ട്രേഡ് യൂണിയൻ നേതാക്കളായ മുഹമ്മദ് അനീസ്, രാഗേഷ് കുമാർ, സനോജ്, എന്നിവർ …

കാസര്‍കോടിന് വേണം കൈത്താങ്ങ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബുഎബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു. വര്‍ധിച്ച് വരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ 100 കോടി രൂപ അനുവദിക്കണമെന്ന് ജനപ്രതിനിധി സംഘം മുഖ്യമന്ത്രി വിഡി സതീശനോട് ആവശ്യപ്പെട്ടു. അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ജില്ലാആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവുണ്ട്. …

പ്രൊഫസറുടെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണം കാണാതായി; പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ സംശയം

കാസര്‍കോട്: കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണം കാണാതായതായി പരാതി. ചെമ്മനാട് കൊവ്വല്‍ കടവത്തെ പ്രൊഫ.കെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ 27 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ചചെയ്തതെന്ന് സംശയിക്കുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് ബോക്‌സിനകത്തായിരുന്നു സ്വര്‍ണം സൂക്ഷിച്ചത്. 2025 ജനുവരിമാസത്തിനും 2026 മെയ് ഏഴിനും ഇടയ്ക്ക് 3 തവണയായാണ് സ്വര്‍ണം കാണാതായതെന്ന് മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വീട്ടില്‍ പ്ലംബിക് ജോലിക്കെത്തിയ യുവാവിനെ സംശയമുള്ളതായും പരാതിയില്‍ പറയുന്നുണ്ട്. …

ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍, നടുക്കുന്ന സംഭവം രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുകാരൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കണ്ടില്ല. കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. അപ്പോള്‍ തന്നെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ …

തൊഴിലുറപ്പ് പദ്ധതി; ജില്ലയുടെ ഓംബുഡ്‌സ്മാനായി സി രാജാരാമ ചുമതലയേറ്റു

കാസര്‍കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം.ജി.എന്‍.ആര്‍. ജി.എ)യുടെ കാസര്‍കോട് ജില്ലയുടെ ഓംബുഡ്സ്മാന്‍ ആയി മുളിയാര്‍ നെക്രംപാറയിലെ സി രാജാരാമ ചുമതല ഏറ്റെടുത്തു. ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടക്കക്കാലത്ത് ഉദ്യോഗസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും, മേറ്റ്മാര്‍ക്കും പരിശീലനം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ കോര്‍ഡിനേറ്റര്‍, കുടുംബശ്രി മിഷന്‍ കോര്‍ഡിനേറ്ററായും എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ നിന്ന് ജോയിന്റ് സയറക്ടരായി സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ആസാം സര്‍ക്കാരിന്റെ ഓഡിറ്റ് വകുപ്പില്‍ പ്രധാന വിദഗ്ദ്ധനായി …

ഓപ്പറേഷന്‍ തൂഫാന്‍; പെരിയ ചെക്കിപ്പളളത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

കാസര്‍കോട്: പെരിയ ചെക്കിപ്പളളത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നാണ് ഏകദേശം 126 സെന്റീമീറ്റര്‍ നീളം ഉയരമുള്ള ചെടി ബേക്കല്‍ പൊലീസ് കണ്ടെത്തിയത്. ഇത് ആരാണ് നട്ടുപിടിപ്പിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി പി.കെ. ആസാദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ …