തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര നല്‍കുന്ന കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തുന്ന സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യും. വനിതാ ജീവനക്കാര്‍ക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകള്‍ക്കുമാണു സാരി വിതരണം ചെയ്യുക. ചൊവ്വാഴ്ച രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ടെര്‍മിനലില്‍ മന്ത്രി സിപി ജോണ്‍ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി ഈ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. നേരത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണമുണ്ടാകുമെന്ന അറിയിപ്പുണ്ടായിരുന്നു. പിന്നീട് മന്ത്രി അത് തിരുത്തുകയായിരുന്നു.








