ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ദാരുണാന്ത്യം

കോഴിക്കോട്: കാലിക്കറ്റ് എഫ്സിയുടെ താരമായിരുന്ന റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു. 29 വയസായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് ക്രിസ്റ്റിയന്‍ കോളേജിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. റിജോണ്‍ ജോസും സന്തോഷ് ട്രോഫി താരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും മറ്റു വാഹനയാത്രക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 12 മണിയോടെ റിജോണ്‍ മരിച്ചു. ഗനി അഹമ്മദിന്റെ പരിക്ക് ഗുരുതരമല്ല. കാലിനാണ് പരിക്ക്. സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന്റെ വിയോഗം. ഫോര്‍സ കൊച്ചി, എഫ് സി ഡെക്കാന്‍, വയനാട് യുണൈറ്റഡ്, ജോര്‍ജ് ടെലെഗ്രാഫ് എന്നിവര്‍ക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page