വിവാഹത്തലേന്ന് വരന്റെ വീട്ടുകാര്‍ക്ക് യുവാവ് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു; ഇതറിഞ്ഞ പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കി, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

ബെംഗളൂരു: വരന്റെ വീട്ടുകാര്‍ക്ക് യുവാവ് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയതിന് പിന്നാലെ പ്രതിശുതവധുവായ 21 കാരിയും മാതാപിതാക്കളും ജീവനൊടുക്കി. കര്‍ണാടക നരസിപുര താലൂക്കിലെ ഹലെകെമ്പയ്യനഹുണ്ടിയിലെ ശിവണ്ണ (50), ഭാര്യ നാഗരത്‌ന (45), മകള്‍ രക്ഷിത (21) എന്നിവരാണ് മരിച്ചത്. വിഷം അകത്ത് ചെന്നാണ് മൂവരും മരിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. പ്രദേശവാസിയായ രാഹുല്‍ ഗൗഡ എന്ന യുവാവ് …

ഉംറ തീര്‍ത്ഥാടകരുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു, അപകടം ഇന്ന് പുലര്‍ച്ചെ

കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. 42 പേരാണ് ബസിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരായ ആര്‍ക്കും …

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാഷ്ട്രപതി രാജി അംഗീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോര്‍ജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യന്‍. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ …

സേതുമാധവൻ വീണ്ടും വരുന്നു; റീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടും മോഹന്‍ലാല്‍; ‘കിരീടം’ ട്രെയിലര്‍ പുറത്ത്

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് കിരീടം. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഡോള്‍ബി അറ്റ്‌മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ഇന്നലെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 1989 ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ഇതിലെ …

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അപകടം കൊട്ടാരക്കര നീലേശ്വരത്ത്

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കൊട്ടാരക്കര നീലേശ്വരത്ത് ആണ് അപകടം നടന്നത്. മരിച്ചവരില്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയകുമാര്‍ (45) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ സ്‌കൂളില്‍ പോകാനായി കുട്ടികള്‍ ബസ് കാത്തുനില്‍ക്കവേ അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ …

കൊല്ലൂർ മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു

കൊല്ലൂർ: മൂകാംബിക ദേവിക്ക് മൂന്ന് കോടിയുടെ വെള്ളി രഥം സമർപ്പിച്ചു. 106 കിലോഗ്രാം വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള പത്മശ്രീ ആർഎംബി ആരാധ്യ ട്രസ്റ്റാണ് വഴിപാടായി വെള്ളി രഥം സംഭാവന ചെയ്തത്. തന്ത്രി രാമചന്ദ്ര അഡികയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് രഥ സമർപ്പണം നടന്നത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ജനപ്രതിനിധികളും നൂറുകണക്കിന് ഭക്തരും സംബന്ധിച്ചു. ദേവിയുടെ ജന്മാഷ്ടമി നാളായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു.കുന്ദാപുര താലൂക്കിലെ ഗോപാഡിയിൽ നിന്നുള്ള പ്രശസ്ത ശില്പി …

ഇരിയയിലെ വാഹനാപകടം; പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാസർകോട്: സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെഇരിയ പള്ളിക്ക് മുൻവശത്തു വച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ബസ്സിൽ ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാറൂഖ് തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പുരോഗതി.​യു.എസ് – ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാറിന്റെ ഭാഗമായി ഇറാനു മേലുള്ള എണ്ണ ഉപരോധം അമേരിക്ക 60 ദിവസത്തേക്ക് നീക്കി. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ യു.എൻ ആണവ ഇൻസ്പെക്ടർമാരെ തിരിച്ചുവരാൻ ഇറാൻ അനുവദിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ച ഹൊർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തുറന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം കരാർ ലംഘിച്ചാൽ കർശന …

കുമ്പള ഷിറിയയിലെ സ്കൂട്ടർ അപകടം; ഒരാൾ കൂടി മരിച്ചു

കാസർകോട്: കുമ്പള ഷിറിയയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ബാര ബങ്കന ഹൗസിലെ മോഹനന്റെ മകൻ മിഥുന്‍ എന്ന മുഹമ്മദ് അമീൻ(24)ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസക്കിടേ രാത്രി പത്തോടെയാണ് മരണം. തിങ്കളാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉദുമ, പാക്യാര സ്വദേശി പ്രജീഷ് (26) മരിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ മംഗളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. ഷിറിയ പാലത്തിന് സമീപത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. …

ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ്സിൽ പാർട്ട്ണറാക്കാമെന്നും വാഗ്ദാനം; ഷംലയുടെ വലയിൽ വീണത് നിരവധി ചെറുപ്പക്കാർ, കോടികൾ തട്ടിയെടുത്ത യുവതിക്ക് ഒടുവിൽ പിടിവീണു

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും കണ്ടെത്തുന്ന യുവാക്കളെ തട്ടിപ്പിനിരയാക്കി കോടികൾ തട്ടിയ യുവതി പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതി പണം തട്ടുന്നത്. പലരിൽ നിന്നും പല പേരുകളിലായി …

വാട്‌സ്ആപ്പ് വഴി മന്ത്രി കെ.എം ഷാജിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച സംഭവം: ജില്ലാ പൊലീസ് മേധാവിക്ക് അഷ്റഫ് കര്‍ള പരാതി നല്‍കി

കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്കെതിരെ വാട്‌സ്ആപ്പ് വഴി അധിക്ഷേപകരവും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഷ്റഫ് കര്‍ളയാണ് പരാതി നല്‍കിയത്. ‘കുമ്പള-അഴിമതിവിരുദ്ധ…’ എന്ന് തുടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു പ്രത്യേക പ്രൊഫൈലില്‍ നിന്നും മന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കുറിപ്പുകളും അശ്ലീലച്ചുവയുള്ള വോയിസ് സന്ദേശങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകളും …

നാലാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റുചെയ്തു

കോഴിക്കോട്: നാലാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ജംഷീറിനെ വേവം എല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ കുടുംബം ജംഷീറിനെതിരെ വളയം പൊലീസിന് പരാതി നല്‍കിയിരുന്നു. കുട്ടിയുടെ കാലിലെ പാടുകള്‍ കണ്ട് മതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാന്‍(8) നാണ് മര്‍ദ്ദനമേറ്റത്. ഈമാസം 19ന് ആയിരുന്നു അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ചത്. അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വീട്ടിലെത്തി കുളിപ്പിക്കുമ്പോഴാണ് …

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും സ്റ്റാര്‍മര്‍ ഒഴിഞ്ഞു. തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയ്ക്ക് പിന്നാലെ ലേബര്‍ പാര്‍ട്ടിയ്ക്കകത്ത് സമ്മര്‍ദ്ദം ശക്തമായതോടെയാണ് സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ചരാവിലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി സ്റ്റാര്‍മര്‍ ബ്രിട്ടണ്‍ രാജാവിനെ അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ 70 ലധികം എംപിമാര്‍ കെയര്‍ സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന് ആവശ്യമുയര്‍ത്തി രംഗത്തെത്തിയിരുന്നു. മന്ത്രിമാരും ഉപദേശകരും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സ്റ്റാമര്‍ രാജി തീരമാനമെടുത്തത്. സ്റ്റാമറുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ചില എംപിമാരും …

ചോയ്യങ്കോട്ടെ ആദ്യകാല വ്യാപാരി ടി ഉമ്മര്‍കോയ അന്തരിച്ചു

നീലേശ്വരം: ചോയ്യങ്കോട്ടെ ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായിരുന്ന ടി. ഉമ്മര്‍കോയ(90) അന്തരിച്ചു. ചോയ്യംങ്കോട്ടെ മരമില്‍ ഉടമയായിരുന്നു. ഭാര്യ: ഖദീജ കോഴിക്കോട്. മക്കള്‍: നൗഷാദ് അലി, സിറാജുദ്ദീന്‍, സെറീന (കോഴിക്കോട്), ഉമര്‍ ഷെറീഫ് സുനി, ഉമര്‍ റഫീഖ് സുധീര്‍, ബേനസീര്‍(മാനൂരി), സാജിത(മലപ്പുറം). മരുമക്കള്‍: സാഹിന (കോളംകുളം), സെലീന(കോഴിക്കോട്), ഇകെ സൈറ(കോഴിക്കോട്), അന്‍വര്‍ സാദിഖ്(കോഴിക്കോട്),ശ്രീനിവാസന്‍(മാനൂരി), സിയാസ്(കോഴിക്കോട്). സഹോദരങ്ങള്‍: ആയിഷ, ബീവി, പരേതയായ ആമിന (എല്ലാവരും കോഴിക്കോട്).

സംസ്ഥാനത്ത് മഴ ശക്തമാകും; കാസര്‍കോട് ഇന്നും നാളെയും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മറ്റെന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് …

ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി കൊന്നു; മരണകാരണം ഹൃദയാഘാതമാക്കി; ഊമക്കത്ത് വഴിത്തിരിവായി, യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ഹൈദരാബാദ്: ഹൃദ്രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം മരണകാരണം ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കാക്കിനാട ജില്ലയിലാണ് സംഭവം. കാക്കിനടയില്‍ ഓട്ടോ ഡ്രൈവറായ പുല്ല ദുര്‍ഗാ പ്രസാദാ(38)ണ് കൊല്ലപ്പെട്ടത്. രമാദേവിയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനായ പ്രസാദം ഗോപിസായിയും ആണ് കേസില്‍ അറസ്റ്റിലായത്.മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം യുവാവിന്റെ ബന്ധുക്കള്‍ക്ക് വന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുല്ല ദുര്‍ഗാ പ്രസാദ് കൊല്ലപ്പെട്ടത്. ഒരുവര്‍ഷത്തോളമായി രമാദേവിയും പ്രസാദം ഗോപിയും …

പൂച്ചക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പൂച്ചക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേക്കര ചാപ്പയില്‍ പരേതനായ കുഞ്ഞിരാമന്റെ മകന്‍ സുനില്‍ എന്ന മനോജ്(43)ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. പ്ലംബിങ്ങ് തൊഴിലാളിയായിരുന്നു. കിഴക്കേക്കര ബൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. മാതാവ്: ചിരുത. ഭാര്യ: സ്മിത (ഹരിത കര്‍മ്മസേന പ്രവര്‍ത്തക, പള്ളിക്കര പഞ്ചായത്ത്). ഏക മകന്‍: ആരുഷ് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശോഭന, സുമതി.

വെള്ളരിക്കുണ്ടില്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് യുവാവ് മോഷ്ടിച്ചത് 25 ലോട്ടറി ടിക്കറ്റുകള്‍, സ്റ്റാളിലെ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളില്‍ പട്ടാപ്പകല്‍ മോഷണം. ടൗണിലെ പെരുമാള്‍ ലോട്ടറീസില്‍ ആണ് മോഷണം നടന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കടയിലെത്തിയ യുവാവ് ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് 25 ഓളം സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിക്കുകയായിരുന്നു. കൗണ്ടറില്‍ വെച്ചിരുന്ന ഒരു ബണ്ടില്‍ ടിക്കറ്റുകളാണ് മോഷ്ടാവ് കീശയിലാക്കിയത്. ഈ ദൃശ്യം സ്റ്റാളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ലോട്ടറി സ്റ്റാള്‍ ഉടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.