കുമ്പള: കുമ്പളയില്‍ നിന്നും കോട്ടക്കാറിലേക്കുള്ള റോഡ് തകര്‍ന്നിട്ട് പത്തുവര്‍ഷത്തിലേറെയായി. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഓട്ടോകള്‍ പോലും ഈ റോഡിലൂടെ വാടക പോകാന്‍ മടിച്ചിരുന്നു. ദിവസവു ം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. റോഡ് നിര്‍മിച്ചതിന് ശേഷം ഇതുവരെയും അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നാട്ടിലെ വിനായക ക്ലബ് പ്രവര്‍ത്തകര്‍ റോഡ് നന്നാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. റോഡിലെ കുഴികള്‍ മൂടിയും തകര്‍ന്ന സ്ഥലത്ത് കോണ്‍ക്രീറ്റിട്ടും ഒന്നര കിലോമീറ്റര്‍ റോഡ് ഗതാഗത യോഗ്യമാക്കി. ക്ലബ് പ്രവര്‍ത്തകനായ മനോജിന്റെ നേതൃത്വത്തതിലാണ് പ്രവൃത്തി നടന്നത്.







